കൊച്ചി.....(Piravom news.in) യുവതിയുടെ സെക്സ് ചാറ്റിലൂടെ മധ്യവയസ്ക്കന് കോടികൾ നഷ്ടം. ഷെമിയെന്ന യുവതി കൈക്കലാക്കിയത് ലക്ഷങ്ങൾ.തൃശൂർ സ്വദേശിയായ 63 കാരന്റെ പരാതിയിൽ ഒറ്റയിൽ പടിതറ്റിൽ ഷെമിയെന്ന ഫാബി (38 ), പെരിനാട് മുണ്ടക്കൽ തട്ടു വിള പുത്തൻ വീട്ടിൽ സോജൻ (32)എന്നിവരാണ് പിടിയിലായത് . നിരവധി പേർ ഇവരുടെ വലയിൽ അകപ്പെട്ടത്തായി കരുതുന്നു മിസ്സ് കോൾ വഴിയാണ് പലരുമായും സൗഹൃദം
സൗഹൃദം ഏറുമ്പോൾ ചാറ്റ് ലൈംഗിക വിഷയങ്ങളിലേക്ക് കടക്കും.പിന്നീട് വാർട്സാപ്പിൽ പൂർണ നഗ്നയായി വന്ന് ഒരേ സമയം രണ്ടാൾക്കും നഗ്നത ആസ്വദിക്കാമെന്ന് പറയും പതുക്കെ നഗ്നനത റെക്കോഡ് ചെയ്യും.പിന്നീടാണ് ഇത് ഇൻറർനെറ്റിൽ പരസ്യപ്പെടാതിരിക്കാൻ പണം ആവശ്യപ്പെടുന്നത് തൃശൂർ സ്വദേശിയുടെ ബാങ്കിലെ നിക്ഷേപതുകയിൽ കുറവ് കണ്ട് വീട്ടുകാർ വിവരം തേടിയപ്പോഴാണ് തട്ടിപ്പ് പുറത്തുവന്നത്. കരുനാഗപ്പള്ളി സ്വദേശിനിയായ ഷെമി രണ്ടാം ഭർത്താവിന്റെ ബന്ധുക്കളുടേയും മറ്റും അക്കൗണ്ടുകളിലേക്കാണ് പണം വാങ്ങിയിരുന്നത്. 82 പവൻ സ്വർണ്ണാഭരണങ്ങൾ,2 ആഡഭര കാറുകൾ,2 ജീപ്പ്, ഒരു ബൈക്ക് എന്നിവ പോലീസ് അന്വേഷണത്തിൽ കണ്ടെത്തി.തൃശ്ശൂർ സ്വദേശിക്ക് 2.5 കോടി രൂപ നഷ്ടപ്പെട്ടത്തായാണ് പരാതി
A middle-aged man loses crores through a young woman's sex chat